Kerala PSC Referal

Thursday, 17 November 2016

Find if The Nearest ATM Has Cash With This Website


In what can be a breather for people waiting outside the ATMs to withdraw cash, here comes a website that can help you locate an ATM with cash in your vicinity.
www.cashnocash.com updates real time statistics based on the users' feedback and lets you know which ATM has cash, which has long queues and which has gone cash-dry.
Just log in and type in your area code. The website will display which ATM has cash and which doesn't.
Since the website updates data based on users' feedback, one can update the status by clicking the ATM venue link and then selecting one of the three options -- cash, long wait and no cash -- to help the website get updated for other users.

പ്രശസ്തമായ കണ്ടുപിടുത്തങ്ങള്‍​

🍍പാരച്യൂട്ട് : ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍‌

🍍അനിമോമീറ്റര്‍ : കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍

🍍അള്‍ട്ടിമീറ്റര്‍ : ഉയരം അളക്കുവാന്‍

🍍ബാരോമീറ്റര്‍ : അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍

🍍ആട്ടോമീറ്റര്‍ : വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍

🍍ഓഡിയൊമീറ്റര്‍ : ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍

🍍കലോറി മീറ്റര്‍ : താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍

🍍കാര്‍ഡിയൊഗ്രാഫ് : ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍

🍍ആഡിയൊഫോണ്‍ : ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍

🍍റഡാര്‍ : റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍

🍍ഗ്രാവിമീറ്റര്‍ : ഭൂഗുരുത്വം അളക്കുവാന്‍

🍍ഡൈനാമോ : യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍

🍍തെര്‍മോമീറ്റര്‍ : ശരീരതാപം അളക്കുവാന്‍

🍍സീസ്മോഗ്രാഫ് : ഭൂകമ്പതീവ്രത അളക്കുവാന്‍

🍍എക്കോസൌണ്ടര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍

🍍ടാക്സിമീറ്റര്‍ : ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍

🍍എപ്പിഡോസ്കോപ്പ് : ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില്‍ വലുതാക്കി
🍍ടെലിപ്രിന്റര്‍ : ടെലിഗ്രാഫ് കമ്പികള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍

🍍ഗാല്‍‌വനോമീറ്റര്‍ : വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍

🍍തിയൊഡോലൈറ്റ് : നിരപ്പുളളതും ലംബമായതുമാ‍യ കോണുകള്‍ അളക്കുവാന്‍

🍍തെര്‍മോസ്റ്റാറ്റ് : താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍

🍍പെരിസ്കോപ്പ് : അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍

🍍പൈറോമീറ്റര്‍ : ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു രേഖപ്പെടുത്താന്‍

🍍മാനോമീറ്റര്‍ : വാതകമര്‍ദ്ദം അളക്കുവാന്‍

🍍റെയിന്‍‌ഗേജ് : ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍

🍍ടെലിസ്കോപ്പ് : ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍

🍍ബാരോഗ്രാഫ് : ഉയരവ്യത്യാസം മൂലമുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം രേഖപ്പെടുത്താന്‍‌

🍍ബൈനോക്കുലര്‍ :ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍

🍍സ്പീഡോമീറ്റര്‍ : വാഹനത്തിന്റെ വേഗത അളക്കുവാന്‍

🍍മൈക്രോസ്കോപ്പ് : സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍

🍍സ്പെക്ട്രോമീറ്റര്‍ : നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍

🍍ഫോട്ടോമീറ്റര്‍ : രണ്ട് ജ്വലന വസ്തുക്കളുടെ പ്രകാശം താരതമ്യപ്പെടുത്താന്‍

🍍ഗൈറോസ്കോപ്പ് : വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്കുവാന്‍

🍍ഹൈഡ്രോഫോണ്‍ : ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍

🍍സ്റ്റീരിയോസ്കോപ്പ് : രണ്ടു കോണുകളില്‍ വെച്ചു രണ്ടു ക്യാമറകള്‍ എടുക്കുന്ന ചിത്രം കാണുവാന്‍

🍍സക്കാരോമീറ്റര്‍ : ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്‍‌

🍍സ്റ്റെതസ്കോപ്പ് : ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ മനസ്സിലാക്കുവാന്‍

🍍റക്കോമീറ്റര്‍ : വിമാനത്തിന്റെ വേഗത അളക്കുവാന്‍

🍍ഫാത്തോമീറ്റര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍

🍍ലാക്ടോമീറ്റര്‍ : പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുവാന്‍

🍍ക്രോണോമീറ്റര്‍ : സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍

സോളാർ

സോളാർ പദ്ധതികൾ (Solar Projects)

*ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് : അമൃത്‌സർ
(പഞ്ചാബ്)

*ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം : ധർണയ് (ബീഹാർ)

*ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട് :
ബാണാസുര സാഗർ

*ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം : ആലപ്പുഴ

*ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് : ഭഗ്‌വാൻപൂർ (മധ്യപ്രദേശ്)

*കേരളത്തിലെ ആദ്യ സോളാർ ജില്ല : മലപ്പുറം

*കേരളത്തിലെ ആദ്യ സോളാർ സിറ്റി : കൊച്ചി

*ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം : മൊറോക്കോ (സഹാറ മരുഭൂമിയിൽ)

*ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം : നെടുമ്പാശേരി വിമാനത്താവളം (CIAL)

*ലോകത്തിലെ ആദ്യ സോളാർ വിമാനം : സോളാർ ഇംപൾസ് 2 (സ്വിറ്റ്സർലൻഡ്)

*ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ് : മജ്‌ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)

*ലോകത്തിലെ ആദ്യ സോളാർ റോഡ്‌ : ആംസ്റ്റർഡാം (നെതർലൻഡ്സ്)

*ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ : സ്റ്റെല്ല (നെതർലൻഡ്സ്)

*ലോകത്തിലെ ആദ്യ കനാൽ ടോപ്‌ സോളാർ പ്ലാന്റ്‌ : ചരങ്ക (ഗുജറാത്ത്)

*ഇന്ത്യയിലെ ആദ്യ സോളാർ കോടതി : ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)

ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ :
*അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ
(പുതുച്ചേരി)

*പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ് : ഇരിങ്ങാലക്കുട

*പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ് : മലപ്പുറം

*കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത  .............

ചോദ്യം ഉത്തരം

* പർവ്വതങ്ങളെ കുറിച്ചുള്ള പഠനമാണ് ഓറോളജി.
* ലോക പർവ്വതദിനം ഡിസംബർ 11 നാണ്.
* ലോക പർവ്വത വർഷമായി ആചരിച്ചത് 2002 ലാണ്.
* 600 മീറ്ററിലേറെ ഉയരമുള്ള ഭൂരൂപങ്ങളെയാണ് പർവ്വതങ്ങൾ എന്ന് വിളിക്കുന്നത്.
* പർവ്വതങ്ങളെ രൂപം കൊള്ളുന്നത്തിൻറെ അടിസ്ഥാനത്തിൽ മടക്കുപർവതങ്ങൾ, അഗ്നിപർവതങ്ങൾ, ഖണ്ഡപർവതങ്ങൾ, അവശിഷ്ടപർവതങ്ങൾ എന്നിങ്ങനെ നാലായി തിരിക്കാം.
* ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം റുവാണ്ടയാണ്,
* ഏഴ് മലകളുടെ നാടായി അറിയപ്പെടുന്നത് ജോർദാൻ ആണ്.
* ഏഴ് കുന്നുകളുടെ നഗരം (സപ്തശൈല നഗരം) എന്നറിയപ്പെടുന്നത് റോം ആണ്.
* തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത് മാസിഡോണിയ ആണ്.
* ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്ന പർവതനിരയാണ് പാമീർ.
* കൈലാസ പർവതം, കൂൺലൂൺ പർവതം എന്നിവ ചൈനയിലാണ്.
* ഇന്ത്യയിലെ പഴക്കം ചെന്ന പർവത നിരയാണ് രാജസ്ഥാനിലെ ആരവല്ലി.
* ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്നത് മേഘാലയയിലാണ്.

* ഏറ്റവും ഉയരം കൂടിയ പർവത നിരയായ ഹിമാലയം പ്രായം കുറഞ്ഞ പർവത നിരയാണ്.
* 2016-ലെ ഒളിമ്പിക്സ് ലോഗോയിൽ പ്രത്യക്ഷപ്പെടുന്ന പർവതമാണ് ഷുഗർലോഫ്.
* ഏറ്റവും നീളം കൂടിയ പർവത നിരയാണ് തെക്കേ അമേരിക്കയിലെ ആൻഡീസ്‌.

മടക്കുപർവതങ്ങൾ [ Fold mountains]
* ഹിമാലയം :- ഇന്ത്യ, നേപ്പാൾ
* റോക്കീസ് :- വടക്കേ അമേരിക്ക
* ആൻഡീസ്‌ :- തെക്കേ അമേരിക്ക
* ആൽപ്സ് :- യൂറോപ്പ്

അവശിഷ്ട പർവതങ്ങൾ [Erosion mountains]
* നീലഗിരി :- ഇന്ത്യ
* സിയറെയ്ഡ് :- സ്പെയിൻ

ഖണ്ഡ പർവതങ്ങൾ [Block mountains]
* വോസ്‌ഗസ് :- ഫ്രാൻസ്
* ബ്ലാക്ക് ഫോറെസ്റ്റ് :- ജർമനി

വായുവിലൂടെ പകരുന്ന രോഗങ്ങൾ​

വായുവിലൂടെ പകരുന്ന രോഗങ്ങൾ
--------------------------------------
🕊 ക്ഷയം
🕊 വസൂരി
🕊 ചിക്കന്പോക്സ്
🕊 അഞ്ചാംപനി(മീസില്സ്)
🕊 ആന്ത്രാക്സ്
🕊 ഇൻഫ്ളുവൻസ
🕊 സാർസ്
🕊 ജലദോഷം
🕊 മുണ്ടുനീര്
🕊 ഡിഫ്ത്തീരിയ
🕊 വില്ലൻചുമ

ജലത്തിലൂടെ പകരുന്ന രോഗങ്ങൾ
--------------------------------------
🕊 കോളറ
🕊 ടൈഫോയിഡ്
🕊 എലിപ്പനി
🕊 ഹൈപ്പറ്റൈറ്റിസ്
🕊 വയറുകടി
🕊 പോളിയോ മൈലറ്റിസ്

ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ
---------------------------------------
🕊 ഗോണോറിയ
🕊 സിഫിലിസ്
🕊 എയ്ഡ്സ്

രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ
---------------------------------------
🕊 ഹൈപ്പറ്റൈറ്റിസ്
🕊 എയ്ഡ്സ്

ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ

🔻 കൊതുക് 🔻
---------------------------
🕊 മന്ത്-----ക്യൂലക്സ് പെണ്കൊതുകുകള്
🕊 മലേറിയ----അനോഫിലസ് പെണ്കൊതുകുകള്
🕊 ഡെങ്കിപ്പനി----ഈഡിസ് ഈജിപ്റ്റി
🕊 മഞ്ഞപ്പനി-----ഈഡിസ് ഈജിപ്റ്റി
🕊 ജപ്പാന് ജ്വരം-----രോഗാണ
ുവാഹകരായ പലതരം കൊതുകുകള്
🕊 ചിക്കന്ഗുനിയ----ഈഡിസ് ഈജിപ്റ്റി

🔻 മറ്റു ഷഡ്പദങ്ങൾ 🔻
------------------------------------
🕊 പ്ലേഗ്------എലിച്ചെള്ള
🕊 ടൈഫസ്---പേന്,ചെള്ള്
🕊 കാലാ അസര്---സാന്ഡ് ഫ്ള്ളൈ
🕊സ്ലീപ്പിങ്ങ് സിക്ക്നസ്സ്----സെ സെ ഫ്ളൈ

✔✔✔✔✔✔✔✔✔✔

കേരളം ഒന്നാമത്​​

👉 സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനം(1991)

👉ഇന്ത്യയിലെ ആദ്യ ആർച്ച് ഡാമായ ഇടുക്കി ഡാം നിർമിക്കപ്പെട്ട സംസ്ഥാനം

👉 ദൈവത്തിൻ്റെ സ്വന്തം നാട് എന്ന പരസ്യവാചകം സ്വീകരിച്ച സംസ്ഥാനം

👉 ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുഗന്ധ വ്യഞ്ജനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

👉 ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

👉 ഭരണഘടനയുടെ അനുച്ഛേദം 356 പ്രയോഗിക്കപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം

👉 2011 സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം

👉 കടൽമാർഗം യൂറോപ്യൻമാർ ഇന്ത്യയിൽ ആദ്യമെത്തിയ പ്രദേശം

👉 ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം (തെന്മല) ആരംഭിച്ച സംസ്ഥാനം
                           
                                     

ചോദ്യം ഉത്തരം

1. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
ഉ: ടി.എസ്.താക്കൂർ
2. അറ്റോർണി ജനറൽ ഓഫ് ഇന്ത്യ?
ഉ: മുകുൾ റോഹത്ഗി
3.ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?
ഉ: എച്. എൽ. ദത്തു
4.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ?
ഉ: നസീം സെയ്ദി
5. മുഖ്യ വിവരവകാശ കമ്മീഷണർ?
ഉ: ആർ.കെ. മാത്തൂർ
6. ദേശീയ ന്യുനപക്ഷ കമ്മിഷണർ?
ഉ: നസീം അഹമ്മദ്
7. ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ?
ഉ: ലളിത കുമാരമംഗലം
8. ദേശീയ ആണവോർജ കമ്മിഷൻ ചെയർമാൻ?
ഉ: ശേഖർ ബസു
9. ഐ.എസ്.ആർ.ഒ. ചെയർമാൻ?
ഉ: എ.എസ്. കിരൺ കുമാർ
10. യു. പി.എസ്.സി. ചെയർമാൻ?
ഉ: അൽകാ ശിരോഹി
11. ദേശീയ വിജ്ഞാന കമ്മീഷൻ ചെയർമാൻ?
ഉ: സാംപിത്രോട
12. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന്?
ഉ: പി.എൽ. പുനിയ
13. ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാൻ?
ഉ: രാമേശ്വർ ഒറാവോൺ
14. യു.ജി.സി. ചെയർമാൻ?
ഉ: വേദ് പ്രകാശ്
15. ദേശീയ പിന്നോക്ക കമ്മിഷൻ ചെയർ പേഴ്സൺ?
ഉ: വി. ഈശ്വരയ്യ
16. 14 മത് ധനകാര്യ കമ്മീഷൻ ചെയർമാൻ?
ഉ: യാഗ വേണുഗോപാൽ റെഡ്ഡി
17. റീസെർവ് ബാങ്ക് ഗവർണർ ?
ഉ: ഉർജിത് പട്ടേൽ (24th)
18. SEBI ചെയർമാൻ?
ഉ: ഉപേന്ദ്ര കുമാർ സിംഹ
19. I.R.D.A ചെയർമാൻ?
ഉ: ടി.എസ്. വിജയൻ
20. 7മത് ശമ്പള കമ്മീഷൻ ചെയർമാൻ?
ഉ: അശോക് കുമാർ മാത്തൂർ
21. നബാർഡ് ചെയർമാൻ?
ഉ: ഹർഷ് കുമാർ ബൻവാല
22. നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ചെയർമാൻ?
ഉ: അശോക് ചൗള
23. SBI ചെയർപേഴ്സൺ?
ഉ: അരുന്ധതി ഭട്ടാചാര്യ
24.L IC ചെയർമാൻ?
ഉ: എസ്.കെ.റോയ്
25. ദേശീയ ജല കമ്മീഷൻ ചെയർമാൻ?
ഉ: ജി. എസ്. ജാ
26. TRAI ചെയർമാൻ?
ഉ: റാം സേവക് ശർമ
27. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?
ഉ: അജിത് കുമാർ ദോവൽ
28. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ?
ഉ: ശശികാന്ത് ശർമ
29. ഇന്ത്യയുടെ സോളിസിറ്റർ ജനറൽ?
ഉ: രഞ്ജിത് കുമാർ
30.ചെയർമാൻ, നാഷണൽ സ്റ്റാറ്റിസ്റ്റ
ിക്കൽ കമ്മീഷൻ?
ഉ: രാധ വിനോദ് ബർമെൻ
31.ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
ഉ:സയ്യിദ് അക്ബറുദ്ദീൻ
32. ഇന്ത്യ കാബിനറ്റ് സെക്രട്ടറി?
ഉ: പ്രദീപ് കുമാർ സിൻഹ
33.രാജ്യസഭാ സെക്രട്ടറി ജനറൽ?
ഉ: ഷംഷീർ കെ ഷെരീഫ്
34. ലോക്സഭാ സെക്രട്ടറി ജനറൽ?
ഉ: അനൂപ് മിശ്ര
35. പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവ്?
ഉ: ആർ ചിദംബരം
36. ചെയർമാൻ റെയിൽവേ ബോർഡ്?
ഉ: എ.കെ മിത്തൽ
37.വിദേശകാര്യ സെക്രട്ടറി?
ഉ: സുബ്രമണ്യം ജയശങ്കർ
38. ചീഫ് ഓഫ് ആർമി സ്റ്റാഫ്?
ഉ: ജനറൽ ദൽബീർ സിംഗ് സുഹാഗ്
39. എയർ സ്റ്റാഫ് ചീഫ് ?
ഉ: എയർ ചീഫ് മാർഷൽ അരൂപ് രാഹാ
40. ഡയറക്ടർ ജനറൽ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്?
ഉ: കെ.കെ.ശർമ്മ

ചോദ്യം ഉത്തരം

Q)
കൊതുകുതിരിയില്‍ ഉപയോഗിക്കുന്ന സസ്യജന്യമായ കീടനാശിനി ഏത്?
Ans:
അല്ലത്രിന്‍

Q):
കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന നികുതിയുടെ പേര് എന്ത്?

Ans:
കാര്‍ബണ്‍ ടാക്സ്

Q):
ആരുടെ പ്രസിദ്ധ കൃതിയാണ് തി സോഷ്യല്‍ കോണ്ട്രാക്റ്റ്?

Ans:
റൂസ്സോ

Q)
അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു എന്നാ ചിത്രത്തിന്‍റെ സംവിധായകന്‍?

Ans:
ജഗതി ശ്രീകുമാര്‍

Q):
ബ്രിട്ടീഷ് ഫിലിം അവാര്‍ഡ്‌ നേടിയ മലയാള സിനിമ?

Ans
എലിപ്പത്തായം

Q)
കയ്യൂര്‍ സമരത്തെ ആധാരമാക്കി നിര്‍മിച്ച ചിത്രം?

Ans:
മീനമാസത്തിലെ സൂര്യന്‍

Q):
കേരള സര്‍ക്കാര്‍ മലയാള സിനിമക്ക് അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയ വര്ഷം?

Ans:
1969

Q)
പ്രബുദ്ധകേരളം എന്നാ പ്രസിദ്ധീകരണം ആരംഭിച്ചത്?

Ans
ആഗാമാനന്ദന്‍

Q)
പണ്ഡിറ്റ്‌ കറുപ്പന് 'വിദ്വാന്‍' ബഹുമതി നല്‍കിയത് ആര്?

Ans:
കേരള വര്‍മ വലിയ കോയിത്തമ്പുരാന്‍

Q):
ഉണരൂ, പ്രപഞ്ചനാഥനോട് പ്രാര്‍ദ്ധിക്കൂ, ഇപ്പോള്‍ത്തന്നെ തയ്യാറാവൂ, അനീതിയെ എതിര്‍ക്കൂ. ഏത് മാസികയുടെ മുഖവാക്യം ആയിരുന്നു ഇത്?

Ans
അഭിനവ കേരളം

Q)
തിരുവിതാംകൂറിലെ കര്‍ഷകരുടെ മഗ്നാകാര്‍ട്ട് എന്നറിയപ്പെട്ട വിളംബരം ഏത്?

Ans:
പണ്ടാരപ്പാട്ടം വിളംബരം-1865

Q)
കേരളത്തിലെ ഏത് സമരത്തെ തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റാണ് സമരസേനാനി എ ജി വേലായുധന്‍ കൊല്ലപ്പെട്ടത്?

Ans
പാലിയം സത്യാഗ്രഹo​:

Q)
വിദ്യാർഥികൾക്കും അധ്യാപകർക്കും ഇ–ലേണിങ് പഠനസഹായവുമായി മൊബൈൽ ആപ്പ് ഇറക്കിയത് ആര്?

a) ഐ.സി.എസ്.ഇ.
b) സിബിഎസ്ഇ
c) കേന്ദ്ര മാനവ വിഭവ മന്ത്രാലയം
d) കേരള വിദ്യാഭാസ വകുപ്പ്

Ans
–സിബിഎസ്ഇ

Q).
ഇന്ത്യന്‍ വംശജനായ ഹര്‍പാല്‍ സിംഗ് കുമാറിന് ഏത് മേഘലയിലെ സംഭാവനകള്‍ക്കാണ് ബ്രിട്ടീഷ് രാജ്ഞി 'നൈറ്റ്' ബിരുദം നല്‍കിയത്?

a) വിദ്യാഭ്യാസം
b) മാധ്യമപ്രവര്‍ത്തനം
c) കാന്‍സര്‍ ഗവേഷണം
d) സാമൂഹ്യപ്രര്‍ത്തനം

Answer) ​C

Q).
ഏഷ്യൻ ഗെയിംസ് മുദ്രാവാക്യവും ചിഹ്നവും രൂപ കല്പന ചെയ്തത് ആര്?
a) ജെ.ഡി.സോഥി
b) ഗുരുദത്ത് സോഥി
c) സമരേഷ്ജംഗ്
d) ആസ്റ്റലികൂപ്പർ

Answer) ​A

Q).
ഒറ്റകൊമ്പ് ഉള്ള കാണ്ടാമൃഗം എവിടെ കാണപ്പെടുന്നു?

a) കാസിരംഗ ദേശീയ ഉദ്യാനം
b) സയലന്റ് വാലി
c) ഗിര്‍ വനം
d) ഇരവികുളം ദേശീയ ഉദ്യാനം

Ans)
കാസിരംഗ ദേശീയ ഉദ്യാനo


Q).
'ന്യൂസ് പേപ്പര്‍ ബോയി'യുടെ സംവിധായകന്‍?

a) രാമു കാര്യാട്ട്
b) പി.രാംദാസ്
c) എം. കൃഷ്ണന്‍ നായര്‍
d) ഐ.വി.ശശി

Answer)
  p.രാംദാസ്

ലോക സുന്ദരിപട്ടം നേടിയ ഇന്ത്യക്കാരെ ഓർത്തു വയ്ക്കാനുള്ള ഒരു കോഡ്

ശുഭദിനം കൂട്ടുകാരേ...
ഇന്ന് നമുക്ക് ലോക സുന്ദരിപട്ടം നേടിയ ഇന്ത്യക്കാരെ ഓർത്തു വയ്ക്കാനുള്ള ഒരു കോഡ് പഠിച്ചാലോ..
കോഡ്👇🏿
' റീത്തുമായി വന്ന ഐശ്വര്യ ഡയാനയുടെ മുഖത്ത് പ്രിയത്തോടെ നോക്കി '
സുന്ദരിമാർ ആരൊക്കെയെന്ന് കേട്ടോളു👇🏿
1 , റീത്ത് : റീത്ത ഫാരിയ (1966)
2 , ഐശ്വര്യ : ഐശ്വര്യാറായ് (1994)
3 , ഡയാന : ഡയാന ഹെയ്ഡൻ (1997)
4 , മുഖത്ത് : യുക്താമുഖി(1999)
5 , പ്രിയത്തോടെ : പ്രിയങ്കാ ചോപ്ര (2000)
👉🏿 ലോക സുന്ദരി മത്സരം 1951 ൽ ബ്രിട്ടണിലാണ് ആരംഭിച്ചത്
👉🏿 ആദ്യത്തെ ലോകസുന്ദരി : കിക്കി ഹാക്കൻസൻ ( സ്വീഡൻ )
👉🏿 ലോക സുന്ദരി മത്സരത്തിന്റെ ആപ്തവാക്യം: 'Beauty with a purpose '
👉🏿 ലോക സുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിച്ച എക ഇന്ത്യൻ നഗരം: ബംഗളൂരു
👉🏿 ലോക സുന്ദരീ മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ മലയാളി : പാർവ്വതി ഓമനക്കുട്ടൻ
പുതിയ കോഡുകളുമായി വീണ്ടും കാണാം...

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts