Kerala PSC Referal

Monday, 6 February 2017

PHOBIAS


=======
● Fear of insects - Entomophobia
● Fear of water - Hydrophobia
● Fear of contamination - Mysophobia
● Fear of men - Androphobia
● Fear of flowers - Anthophobia
● Fear of dogs - Cynophobia
● Fear of being alone - Monophobia
● Fear of germs - Bacteriophobia
● Fear of pain - Algophobia
● Fear of bees - Apiphobia
● Fear of light - Photophobia
● Fear of darkness - Nyctophobia/Achluophobia
● Fear of sunlight - Heliophobia
● Fear of loud sound - Phonophobia
● Fear of sound - Acousticophobia
● Fear of chicken - Alektrophobia
● Fear of depth - Bathophobia
● Fear of cats - Ailurophobia

കേരളത്തിന്‍റെ ചരിത്രം BC400 TO AD 1948



ബി.സി.
# 4000 - നെഗ്രിറ്റോ, പ്രോട്ടോ ആസ്തലോയ്ഡ് വംശജര്‍ കേരളത്തില്
# 3000 - ഹിന്ദുനദീതട പട്ടണങ്ങളും കേരളവും കടല്‍ മാര്‍ഗം വ്യാപാരം നടത്തുന്നു.
# 2000 - അസ്സീറിയ, ബാബിലോണ്‍ എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നു.
# 700 - ദ്രാവിഡര്‍ ദക്ഷിണേന്ത്യയില്‍ കുടിയേറുന്നു.
# 330 - യവന സഞ്ചാരി മെഗസ്തനീസ് കേരളത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
# 302 - ആര്യന്‍മാര്‍ കേരളത്തില്‍
# 270 - ബുദ്ധമതം കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങി.
എ.ഡി.
 #52 - സെന്റ് തോമസ് കേരളത്തില്‍ വന്നു.
# 68 - യഹൂദര്‍ കേരളത്തില്‍ കുടിയേറുന്നു.
# 74 - പ്ളിനിയുടെ കേരള പരാമര്‍ശം
# 630 - ഹ്യൂവാന്‍ സാങ് കേരളത്തില്‍
# 644 - മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ ഇസ്ളാം മതം സ്ഥാപിച്ചു.
# 690 - ചേരമാന്‍ പെരുമാള്‍ അധികാരത്തില്‍ വരുന്നു.
# 768 - കുലശേഖര ആള്‍വാര്‍ ഭരണത്തില്‍
# 788-820 - അദ്വൈത പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആദിശങ്കരന്റെ ജീവിതകാലം.
# 825 ജൂലായ് 25 - കൊല്ലവര്‍ഷം ആരംഭിക്കുന്നു.
# 849 - സ്ഥാണുരവിയുടെ തരിസാപ്പള്ളി ചെപ്പേട് എഴുതപ്പെടുന്നു.
# 851 - അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തുന്നു.
# 925 - വിക്രമാദിത്യവരാഗുണന്റെ പാലിയം ശാസനം
# 974 - മാമ്പള്ളി പട്ടയം നിലവില്‍ വന്നു.
# 1000 - രാജ രാജ ചോളന്‍ കേരളത്തെ ആക്രമിക്കുന്നു. ഭാസ്കരരവി വര്‍മ ഒന്നാമന്റെ ജൂതശാസനം.
# 1010 - വെസൊലിനാട് രണ്ടായി പിളര്‍ന്ന് തെക്കന്‍കൂറും വടക്കന്‍കൂറും ആകുന്നു.
# 1070 - കേരളം ചോളനിയന്ത്രണത്തില്‍ നിന്നും വിമുക്തി നേടുന്നു.
# 1189 - ഗോശാലാ ശാസനം.
# 1292 - മാര്‍ക്കോ പോളോ കേരളത്തില്‍ വരുന്നു.
# 1295 - കോഴിക്കോട് നഗരം നിര്‍മ്മിക്കുന്നു.
# 1342-1347 - ഇബന്‍ ബത്തൂത്ത കോഴിക്കോട് എത്തുന്നു.
# 1350 - വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ചു. സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷന്‍.
# 1405 - പെരുമ്പടപ്പു സ്വരൂപം തിരുവഞ്ചികുളത്തുനിന്നും കൊച്ചിയിലേക്ക് ആസ്ഥാനം മാറുന്നു.
# 1409 - ചൈനാക്കാരനായ മാഹ്വാന്‍ എന്ന മുസ്ളിം കേരളം സന്ദര്‍ശിച്ചു.
# 1427-1500- ചെറുശ്ശേരിയുടെ ജീവിത കാലഘട്ടം.
# 1440 - നിക്കോളാക്കോണ്ടി കേരളത്തില്‍
# 1495-1575- തുഞ്ചത്ത് എഴുത്തച്ഛന്റെ കാലഘട്ടം.
# 1498 - വാസ്കോഡിഗാമ കോഴിക്കോടുള്ള കാപ്പാട്ടില്‍ കപ്പലിറങ്ങുന്നു.
# 1499 - പെഡ്രോ അല്‍വാറീസ് കോഴിക്കോട്ടെത്തുന്നു.
# 1502 - വാസ്കോഡിഗാമയുടെ രണ്ടാംവരവ്.
# 1505 - ഫ്രാന്‍സിസ്കോ ഡാ അല്‍മെയ്ഡാ എന്ന പോര്‍ട്ടുഗീസ് വൈസ്രോയി കണ്ണൂരിലെത്തി.
# 1509 - അല്‍ഫോന്‍സാ ആല്‍ബുക്കര്‍ക്കു എന്ന പോര്‍ട്ടുഗീസുകാരന്‍ വൈസ്രോയി സ്ഥാനം ഏറ്റെടുത്തു.
# 1514 - സാമൂതിരിയും കൊച്ചിയുമായി കൊടുങ്ങല്ലൂര്‍ യുദ്ധം.
# 1519 - കൊല്ലത്ത് കോട്ടകെട്ടാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് അനുമതി.
# 1524 - കേരളത്തില്‍ മൂന്നാംതവണ വാസ്കോഡിഗാമ വൈസ്രോയിയായി സ്ഥാനമേറ്റു.
# 1559-1620 - മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ കാലഘട്ടം.
# 1567 - മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളിപണിയുന്നു.
# 1569 - പോര്‍ട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാര്‍ തോല്‍പ്പിച്ചു.
# 1571 - സാമൂതിരി പാലിയംകോട്ട കീഴടക്കി.
# 1573 - കൊച്ചിയിലും വൈപ്പിന്‍ കോട്ടയിലും അച്ചടിശാലകള്‍ സ്ഥാപിച്ചു.
# 1592 - ഡച്ച് ഈസ്റിന്‍ഡ്യാ കമ്പനി സ്ഥാപിച്ചു.
# 1599 - ഉദയം പേരൂര്‍ സുന്നഹദോസ്.
# 1600 - കുഞ്ഞാലിയെ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് വിട്ടുകൊടുക്കുന്നു. ഗോവയില്‍ വച്ച് കുഞ്ഞാലിമരയ്ക്കാര്‍ വധിക്കപ്പെടുന്നു.
# 1604 - ഡച്ചുകാര്‍ സാമൂതിരിയുമായി കരാറില്‍ ഏര്‍പ്പെടുന്നു.
# 1616 - കീലിംങ് എന്ന ഇംഗ്ളീഷ് കപ്പിത്താന്‍ കൊടുങ്ങല്ലൂരില്‍ വരുന്നു.
# 1634 - കൊച്ചിയില്‍ ഇംഗ്ളീഷ് ഈസ്റിന്ത്യാ കമ്പനിയുടെ പാണ്ടികശാല.
# 1644 - ഇംഗ്ളീഷുകാര്‍ വിഴിഞ്ഞത്തു വ്യാപാരശാഖ ആരംഭിച്ചു.
# 1653 - കൂനന്‍ കൂറിഗ് പ്രതിജ്ഞ.
# 1658 - ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ ശ്രീലങ്കയില്‍ നിന്നും തുരത്തുന്നു.
# 1683 - കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ളീഷ് വ്യാപാരകേന്ദ്രങ്ങള്‍
# 1695 - അഞ്ചുതെങ്ങ് കോട്ടയുടെ പണി ഇംഗ്ളീഷുകാര്‍ പൂര്‍ത്തിയാക്കി.
# 1696 - പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ നിരോധിച്ചു.
# 1721 - ആറ്റിങ്ങല്‍ കലാപത്തില്‍ അഞ്ചുതെങ്ങിലെ ഇംഗ്ളീഷുകാരെ തിരുവിതാംകൂറിലെ നായര്‍ പ്രഭുക്കന്‍മാര്‍ കൂട്ടക്കൊല ചെയ്യുന്നു.
# 1725 - മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ താവളമുറപ്പിക്കുന്നു.
# 1729 - തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ സ്ഥാനാരോഹണം ചെയ്തു.
# 1741 - കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തി.
# 1746 - പുറക്കാട്ട് യുദ്ധം മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കി.
# 1750 - മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. ഇത് തൃപ്പടിദാനം എന്ന് അറിയപ്പെട്ടു.
# 1751 - തിരുനാവായില്‍ അവസാന മാമാങ്കം നടന്നു.
# 1756 - മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു. രാമവര്‍മ്മ ധര്‍മ്മരാജാവ് അധികാരത്തില്‍ വന്നു.
# 1766 - ഹൈദര്‍ അലി മലബാര്‍ ആക്രമിച്ചു.
# 1768 - മൈസൂര്‍ സൈന്യം കേരളത്തില്‍ നിന്നും പിന്‍മാറുന്നു.
# 1772 - സംക്ഷേപവേദാര്‍ത്ഥം - ആദ്യത്തെ മലയാളഗ്രന്ഥം - പ്രസിദ്ധപ്പെടുത്തി.
# 1782 - ടിപ്പുസുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയായി.
# 1785 - രാജാ കേശവദാസന്‍ ആലപ്പുഴ പട്ടണം സ്ഥാപിച്ചു.
# 1790 - ശക്തന്‍ തമ്പുരാന്‍ കൊച്ചിരാജാവായി.
# 1792 - ടിപ്പുവും ഇംഗ്ളീഷുകാരുമായി ശ്രീരംഗം ഉടമ്പടി.
# 1793-1797- ഒന്നാമത്തെ പഴശ്ശിവിപ്ളവം.
# 1798 - തിരുവിതാം കൂറില്‍ ബാലരാമവര്‍മ്മ അധികാരത്തില്‍ വന്നു.
# 1799 - നാലാം ആംഗ്ളോ മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തു വച്ച് ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ടു.
# 1800 - കേണല്‍ മെക്കാളെ റസിഡന്റായി അധികാരം ഏറ്റെടുത്തു. മലബാര്‍ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമായി.
# 1802 - വേലുത്തമ്പി തിരുവിതാംകൂര്‍ ദളവയായി.
# 1803 - പാലിയത്തച്ഛന്‍ മെക്കാളെ റെസിഡന്റിന്റെ റെസിഡന്‍സി ആക്രമിക്കുന്നു.
# 1805 - കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജ വെടിയേറ്റു മരിച്ചു.
# 1806 - ലണ്ടന്‍ മിഷന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
# 1809 - തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാര്‍ക്കതിരെ സമരം.
പാലിയത്തച്ഛനെ കൊച്ചിയില്‍ നിന്നു മദ്രാസിലേക്ക് ബ്രിട്ടീഷുകാര്‍ നാടുകടത്തി.
വേലുത്തമ്പിയുടെ കുണ്ടറവിളംബരം.
വേലുത്തമ്പി മണ്ണടി ക്ഷേത്രത്തില്‍ വച്ച് ആത്മഹത്യ ചെയ്തു.
# 1812 - തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കികൊണ്ട് റാണി ലക്ഷ്മിഭായിയുടെ വിളംബരം. കുറിച്യരുടെ ലഹള.
# 1813 - ഗര്‍ഭശ്രീമാന്‍ സ്വാതിതിരുനാള്‍ ജനിച്ചു.
# 1817 - റവ.ജെ.ഡോവ്സണ്‍ മട്ടാഞ്ചേരിയില്‍ ഇംഗ്ളീഷ് വിദ്യാലയവും ഡിസ്പെന്‍സറിയും സ്ഥാപിച്ചു.
# 1821 - കോട്ടയത്ത് സി.എം.എസ് പ്രസ്സ് ആരംഭിച്ചു.
# 1829 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് സിംഹാസനാരോഹണം ചെയ്തു.
# 1830 - ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റി.
# 1831 - തിരുവിതാംകൂറിലെ ആദ്യത്തെ കാനേഷുമാരി.
# 1834 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു.
# 1846 - സ്വാതിതിരുനാള്‍ അന്തരിച്ചു, തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ കല്ലച്ച് സ്ഥാപിച്ചു.
# 1847 - തലശ്ശേരിയില്‍ നിന്നും ഡോക്ടര്‍ ഗുണ്ടര്‍ട്ട് രാജ്യ സമാചാരം, പശ്ചിമോദയം എന്നീ രണ്ടു മാസികകള്‍ ആരംഭിച്ചു.
തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കാനുള്ള നീക്കം ആരംഭിച്ചു.
# 1853 - തിരുവിതാംകൂറില്‍ അടിമകള്‍ക്ക് മോചനം നല്‍കിക്കൊണ്ട് വിളംബരം ഉണ്ടായി.
# 1854 - കൊച്ചിയില്‍ അടിമകള്‍ക്ക് സ്വാതന്ത്യ്രം നല്‍കി.
# 1855 - ശ്രീനാരായണഗുരുവിന്റെ ജനനം.
# 1857 - തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് ആരംഭിച്ചു.
# 1858 - സര്‍.ടി. മാധാവറാവു തിരുവിതാംകൂര്‍ ദിവാന്‍.
# 1859 - ആലപ്പുഴയില്‍ ഡോസ്മെയില്‍ കമ്പനി എന്ന പേരില്‍ ആദ്യത്തെ കയര്‍ കമ്പനി ആരംഭിച്ചു.
തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്തീകള്‍ക്ക് മാറ് മറക്കാനുള്ള സ്വാതന്ത്യ്രം അനുവദിച്ചു കൊണ്ട് ഉത്രം തിരുന്നാള്‍ പ്രസിദ്ധമായ വിളംബരം നടത്തി.
# 1860 - തിരുവിതാംകൂറില്‍ ആയില്യം തിരുാള്‍ ഭരണമേറ്റു.
കേരളത്തില്‍ ആദ്യത്തെ റെയില്‍വേ ലൈനായ ബേപ്പൂര്‍ - തിരൂര്‍ ഉദ്ഘാടനം ചെയ്തു.
# ബാര്‍ട്ടന്റെ നേതൃത്ത്വത്തില്‍ തിരുവിതാംകൂറില്‍ പബ്ളിക്ക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചു.
# 1863 - തിരുവിതാംകൂറില്‍ കമ്പിതപാലിന് തുടക്കം
# 1864 - തിരുവനന്തപുരം ജനറല്‍ ആശുപത്രി സ്ഥാപിച്ചു.
# 1865 - പണ്ടാര പ്പാട്ടം വിളംബരം.
# 1866 - ഉത്രം തിരുന്നാള്‍ തിരുവനന്തപുരത്ത് ആര്‍ട്സ് കോളേജ് സ്ഥാപിച്ചു.
# 1867 - ജന്‍മി കുടിയാന്‍ വിളംബരം
# 1872 - ദിവാന്‍ ശേഷയ്യ ശാസ്ത്രി വര്‍ക്കല തുരങ്കം പണികഴിപ്പിച്ചു.
# ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു.
# 1882 - കൊച്ചിയില്‍ ദിവാന്‍ ഗോവിന്ദ മേനോന്‍ രാജകോടതി എന്ന പേരില്‍ സൂപ്രീം കോടതി ആരംഭിച്ചു.
# 1883 - തിരുവിതാംകൂറില്‍ ഭൂസര്‍വ്വേ വിളംബരം
# 1886 - തിരുവനന്തപുരത്ത് മലയാള സഭ സ്ഥാപിതമായി.
# 1887 - ദീപിക പ്രസിദ്ധീകരണമാരംഭിച്ചു.
മലബാര്‍ മാനുവല്‍ പുറത്തുവന്നു.
# 1888 - ഇന്ത്യയില്‍ ആദ്യമായി തിരുവിതാംകൂറില്‍ ലെജിസ്ളേറ്റീവ് അസംബ്ളി ഉണ്ടായി.
ശ്രീ നാരായണഗുരു അരുവി പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി.
മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു.
# 1889 - ചന്തുമേനോന്‍ ഇന്ദുലേഖ എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തി.
തിരുവിതാംകൂറില്‍ പുതിയ അഞ്ചല്‍ റെഗുലേഷന്‍ ആശ്ട്.
# 1891 - മലയാളി മെമ്മോറിയല്‍.
# 1892 - രാജാരവി വര്‍മ്മയ്ക്ക് രാജ്യാന്തര പ്രസക്തി.
# 1896 -ഡോ. പല്പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍
എ ആര്‍ രാജ രാജ വര്‍മ്മയുടെ കേരള പാണിനീയം.
# 1902 - ഷൊര്‍ണ്ണുര്‍ എറണാകുളം റെയില്‍വേ ലൈന്‍ തുറന്നു.
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചു.
# 1903 - എസ് എന്‍ ഡി പി രൂപം കൊണ്ടു
# 1904 - ശ്രീമൂലം പ്രജാസഭ പ്രവര്‍ത്തനം ആരംഭിച്ചു.
ജാതിവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്‍കുന്നതാണെന്ന് തിരുവിതാംകൂര്‍ ഗവര്‍മെന്റ് പ്രഖ്യാപിച്ചു.
# 1905 - അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചു
# 1910 - തിരുവിതാംകൂറില്‍ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മദ്രാസ്സിലേക്ക് നാടുകടത്തി.
സ്വദേശാഭിമാനി പത്രം ഗവമെന്റ് കണ്ടുകെട്ടി ഈ പത്രത്തിന്റെ സ്ഥാപകന്‍ വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയാണ്.
# 1914 - മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ് സ്ഥാപിച്ചു.
# 1916 - ഡോ. ആനിബസന്റ് സ്ഥാപിച്ച ആള്‍ ഇന്ത്യ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ ശാഖ മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
# 1920 - മഹാത്മാഗാന്ധിയും ഷൌക്കത്തലിയും കോഴിക്കോട് സന്ദര്‍ശിച്ചു.
# 1921 -മലബാര്‍ ലഹള, അടച്ചു പൂട്ടിയ ഒരു റെയില്‍വേ ഗുഡ്സ് വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ 100 തടവുകാരില്‍ 64 പേരും ശ്വാസം മുട്ടി മരിച്ചു. (വാഗണ്‍ ദുരന്തം)
ഒറ്റപ്പാലത്ത് ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനം
# 1923 - മാതൃഭൂമി കോഴിക്കോട്ടു നിന്നും പ്രസിദ്ധപ്പെടുത്തി.
# 1924 - വൈക്കം സത്യാഗ്രഹം.
കുമാരനാശാന്‍ അന്തരിച്ചു
# 1925 - മഹാത്മാഗാന്ധി കേരളത്തില്‍
# 1928 - ശ്രീ നാരായണ ഗുരു സമാധിയടഞ്ഞു.
# 1929 - മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായ വിഗതകുമാരന്‍ പുറത്തുവന്നു.
# 1930 - ഒരു രാജകീയ വിളംബരത്തോടെ തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചു.
# 1931 - കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹം.
തിരുവനന്തപുരത്ത് ടെലിഫോണ്‍ ഏര്‍പ്പെടുത്തി.
# 1932 - നിവര്‍ത്തന പ്രക്ഷോഭണം ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്‍പില്‍ സത്യാഗ്രഹം
# 1935 - ബോംബെ തിരുവനന്തപുരം വിമാന സര്‍വ്വീസ് ആരംഭിച്ചു.
പി കൃഷ്ണ പിള്ളയും ഇ എം എസ് നമ്പൂതിരിപ്പാടും ചേര്‍ന്ന് മലബാറില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
# 1936 - ക്ഷേത്ര പ്രവേശന വിളംബരം
# 1937 - തിരുവിതാംകൂറില്‍ സര്‍വ്വകലാശാല സ്ഥാപിതമായി
# 1938 - തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയും എന്‍ജിനീയറിംഗ് കോളേജും സ്ഥാപിച്ചു.
# 1940 - പള്ളിവാസല്‍ വൈദ്യുത പദ്ധതി നിലവില്‍ വന്നു.
# 1941 - കയ്യൂര്‍ സമരം
# 1943 - തിരുവനന്തപുരത്ത് റേഡിയോ സ്റേഷന്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ കര്‍ഷക സംഘവും കേരള കിസാന്‍ സഭയും രൂപം കൊണ്ടു.
# 1944 - തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കപ്പെട്ടു.
# 1946 - വയലാറിലും പുന്നപ്രയിലും അതിശക്തമായ സമരങ്ങള്‍
# 1948 - തിരുവിതാംകൂറിലെ പ്രഥമ തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. 

ഇന്ന് നമുക്ക് സംഖ്യകളെ സംബന്ധിച്ച ചില വസ്തുതകൾ മനസിലാക്കാം.

ഇന്ന് നമുക്ക് സംഖ്യകളെ സംബന്ധിച്ച ചില വസ്തുതകൾ മനസിലാക്കാം.

#എണ്ണൽസംഖ്യകൾ
•••••••••••••••••••••••••
എണ്ണാൻ ഉപയോഗിക്കുന്ന സംഖ്യകളാണ് എണ്ണൽ സംഖ്യകൾ എന്ന് ഏറ്റവും ലളിതമായി മനസിലാക്കാം . നിസ്സർഗ്ഗ സംഖ്യകൾ എന്നും അറിയപ്പെടുന്നു.
ഉദാ: 1,2,3,4,5,6,7,8

#അഖണ്ഡസംഖ്യകൾ
•••••••••••••••••••••••••••
പൂജ്യവും എണ്ണൽ സംഖ്യകളും ചേരുന്നതാണ് അഖണ്ഡ സംഖ്യകൾ.
ഉദാ: 0,1,2,3,4,5,6,7

#ഒറ്റസംഖ്യകൾ ( Odd Numbers)
•••••••••••••••••••

രണ്ട് കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 വരുന്ന സംഖ്യകളാണ് ഒറ്റ സംഖ്യകൾ .

1,3,5,7, 9,11,13 എന്നിങ്ങനെ ഒന്നിടവിട്ട സംഖ്യകളാണ് ഇത്.

#ഇരട്ടസംഖ്യകൾ ( Even Numbers)
•••••••••••••••••••••
രണ്ട് കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുന്ന സംഖ്യകളാണ് ഇരട്ട സംഖ്യകൾ .
2,4, 6,8,10,12 എന്നിങ്ങനെ ഒന്നിടവിട്ട സംഖ്യകളാണിത് .

#പോസിറ്റീവുംനെഗറ്റീവും
•••••••••••••••••••••••••••••••
പൂജ്യത്തേക്കാൾ വലിയ സംഖ്യകൾ അധിസംഖ്യ അഥവാ പോസിറ്റീവ് സംഖ്യകൾ എന്നറിയപ്പെടുന്നു.

പൂജ്യത്തേക്കാൾ ചെറിയ സംഖ്യകൾ ന്യൂന സംഖ്യകൾ അഥവാ നെഗറ്റീവ് സംഖ്യകൾ എന്നറിയപ്പെടുന്നു.

ഈ കാര്യങ്ങൾ അടിസ്ഥാന ഗണിത വസ്തുതകളാണ്. ഇത് എല്ലാവരും ശരിയായി ഓർമ്മയിൽ സൂക്ഷിക്കുക.

SYNONYMS

SYNONYMS
(Answers)
1. The synonym of envious:
a) bitter
b) angry
c) jealous
d) resentful
2.  The synonym of sorrow:
a) grief
b) pain
c) misery
d) regret
3. The synonym of jubilant:
a) exultant
b) expectant
c) consultant
d) extinct
4.  The synonym of affliction:
a) happiness
b) sleep
c) distress
d) aggression
5.  The synonym of complacent:
a) attractive
b) selfish
c) self-satisfied
d) courteous

കേരള കർഷക അവാർഡുകൾ🛡


🔵 കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്?
✅ കർഷകോത്തമ
🔵 മികച്ച കേരകർഷകന് നൽകുന്നത്?
✅ കേരകേസരി
🔵 മികച്ച പച്ചക്കറി കർഷകന് നൽകുന്നത്?
✅ ഹരിതമിത്ര
🔵 മികച്ച മണ്ണ് സംരക്ഷന് നൽകുന്നത്?
✅ ക്ഷോണീമിത്ര
🔵 മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്?
✅ കർഷക മിത്ര
🔵 മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്?
✅ കർഷക തിലകം
🔵 മികച്ച പട്ടിക ജാതി പട്ടിക വർഗ്ഗ കൃഷിക്കാരന് കൊടുക്കുന്ന അവാർഡ്?
✅  കർഷകജ്യോതി
🔵 മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്?
✅ കർഷക വിജ്ഞാൻ
🔵 മികച്ച യുവകർഷകന് നൽകുന്നത്?
✅ യുവകർഷക അവാർഡ്
🔵 മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്?
✅ ക്ഷീരധാര

തുറമുഖങ്ങൾ (പൂർവ്വതീരം)


1.കൊൽക്കത്ത-ഹാൽഡിയ

👉�ഹൂഗ്ലി നദീതീരത്തു സ്ഥിതി ചെയ്യുന്ന കൊൽക്കത്ത തുറമുഖം ഇന്ത്യയിലെ ഏക നദീജന്യ തുറമുഖമാണ്

👉�പ്രധാനമായും കൽക്കരിയും പെട്രോളിയവും കൈകാര്യം ചെയ്യുന്നു

👉�പശ്ചിമബംഗാളിലെ പ്രധാന തുറമുഖമാണ് ഹാൽഡിയ

2. പാരദ്വീപ്

👉�കിഴക്കൻ തീരത്തു ഇരുമ്പയിര് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് പാരദ്വീപിലൂടെയാണ്

👉�1964ൽ പ്രവർത്തനമാരംഭിച്ചു  1966  ഏപ്രിൽ 18  ന്  മേജർ തുറമുഖപദവി ലഭിച്ചു

3. വിശാഖപട്ടണം

👉�തിളങ്ങുന്ന രത്നം എന്നറിയപ്പെടുന്ന തുറമുഖം

👉�ഇന്ത്യയിലെ പഴക്കം ചെന്ന തുറമുഖങ്ങളിൽ ഒന്ന്

👉�ഇന്ത്യയിലെ അന്തർവാഹിനി നിർമ്മാണകേന്ദ്രം വിശാഖപട്ടണത്താണ്

👉�ഏറ്റവും ആഴംകൂടിയ മേജർ തുറമുഖം (17 മീറ്റർ)

4. എണ്ണൂർ (തമിഴ്നാട്)

👉�1999ലാണ് മേജർ തുറമുഖപദവി ലഭിച്ചത്

👉�ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തുറമുഖം

5. ചെന്നൈ (തമിഴ്നാട്)

👉�തെക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നു

👉�ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ ഹാർബർ

👉�മുംബൈ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം

👉�ഒന്നാം ലോകമഹായുദ്ധസമയത്ത് ആക്രമിക്കപ്പെട്ട ഏക ഇന്ത്യൻ തുറമുഖം

6. തൂത്തുക്കുടി

👉�ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള തുറമുഖം (നിലവിൽ)

👉�വി ഒ  ചിദംബരം തുറമുഖം എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു

👉�പാണ്ട്യരാജാക്കന്മാരുടെ പ്രധാന തുറമുഖം

👉�തൂത്തുക്കുടി നഗരം ഇന്ത്യയുടെ മുത്ത് നഗരം എന്ന് അറിയപ്പെടുന്നു

👉�പ്രധാനമായും ഉപ്പാണ് ഈ തുറമുഖത്തിലൂടെ കൈകാര്യം ചെയ്യുന്നത്

7. പോർട്ട്ബ്ലയർ  (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ)

👉�ഇന്ത്യയിൽ ഏറ്റവും അവസാനമായി മേജർ പദവി ലഭിച്ച തുറമുഖം

👉�സൗദി അറേബ്യ,യു എസ് , സിംഗപ്പൂർ കപ്പൽപ്പാതയിലാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്   

കോഡ്



"ഹാൽഡിയയിൽ തൂത്തുവാരാൻ ചെന്ന എന്നെ വിശാഖ് പാരക്കോൽ എടുത്തടിച്ചു പോയി"  

🎈ഹാൽഡിയയിൽ = ഹാൽഡിയ

🎈തൂത്തുവാരാൻ = തൂത്തുക്കുടി

🎈ചെന്ന = ചെന്നൈ

🎈എന്നെ = എണ്ണൂർ

🎈വിശാഖ് = വിശാഖപട്ടണം

🎈പാരക്കോൽ =പാരദ്വീപ്
എടുത്തടിച്ചു = -----------

🎈പോയി = പോർട്ട്ബ്ലയർ

Birds and groups of birds:

Birds and groups of birds:

1. Bevy of swans
Bevy: a group of swans

2. Brood of hens
Brood: a group of young birds (such as chickens) that were all born at the same time

3. Cast of hawks
Cast: a pair or group of hawks or falcons

4. Charm of finches
Charm: a group of finches

5. Ostentation of peacocks
Ostentation: a group peacocks

6. Clutter of starlings
Clutter: a group of starlings

7. Company of parrots
Company: group of parrots

8. Congregation of plovers
Congregation: a group of plovers

9. Convocation of eagles
Convocation: a group of eagles

10. Cover of coots
Cover: a group of coots

11. Covey of partridges
Covey: a group of partridges

CODES

⚘⚘ CODES ⚘⚘
🌿🌿🌿🌿🌿🌿🌿

1. United Kingdom പ്രദേശങ്ങള്‍..
             
WISE

W    = വെയില്‍സ്
I      = Ireland
S     = Scotland
E     = England


2. എല്ലാ ഒളിംപിക്സുകളിലും  പങ്കെടുത്ത രാജൃങ്ങള്‍..

BriF GAS

Bri  = ബ്രിട്ടന്‍
F     = ഫ്രാന്‍സ്
G    = ഗ്രീസ്
A     = ആസ്ട്രേലിയ
S     = സ്വറ്റ്സര്‍ലന്‍ഡ്...


3. റോസ് ദേശീയ പുഷ്പമായ രാജൃങ്ങള്‍

AMIR.  B.B.

A = അമേരിക്ക
M = മാലദ്വീപ്
I  = ഇറാഖ്
R  = റുമേനിയ
B  = ബ്രിട്ടന്‍
B  = ബള്‍ഗേറിയ.......


4 സിംഹത്തെ ദേശീയ മൃഗമായി തെരഞ്ഞെടുത്ത രാജൃങ്ങള്‍

Ms. LENA

M = മൊറോക്കോ
S = ശ്രീലങ്ക
L = ലൈബീരിയ
E = England
N = നെതര്‍ലന്‍ഡ്
A = അല്‍ബേനിയ......

5. സ്കാന്‍ഡിനേവിയന്‍  രാജൃങ്ങള്‍

FINDS

F = ഫിന്‍ലന്‍ഡ്
I = ഐസ്ലന്‍ഡ്
N = നോര്‍വേ
D = ഡെന്‍മാര്‍ക്ക്
S = സ്വീഡന്‍.....

CURRENT AFFAIRS



• ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ് - കരാംഗ് (മണിപ്പൂരിലെ ലോക്‌തക് തടാകത്തിൽ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് കരാംഗ്)

• അടുത്തിടെ അന്തരിച്ച, ചന്ദ്രനിലിറങ്ങിയ 12 പേരിൽ ഏറ്റവും ഒടുവിലത്തെയാളായ അമേരിക്കൻ ബഹിരാകാശ യാത്രികൻ  - യൂജിൻ എ.സെർനാൻ (1972 ൽ അപ്പോളോ 17 ദൗത്യത്തിന്റെ ഭാഗമായി ഹാരിസൺ ഷിമിറ്റിനൊപ്പം ചന്ദ്രനിലെ ടോറസ് ലിട്രേവ് എന്ന സ്ഥലത്താണ് സെർനാൻ ഇറങ്ങിയത്)

• കേരളത്തിൽ ആദ്യമായി ഒരു വ്യക്തിയിൽ ഒരേ സമയം ഹൃദയവും ശ്വാസകോശവും മാറ്റിവച്ച ശസ്ത്രകിയ നടന്ന ആശുപത്രി - ലിസി ഹോസ്‌പിറ്റൽ, കൊച്ചി (ഡോ. ജോസ് ചാക്കോ പെരിയപുറമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്)

• അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച സ്ഥലം - മൊട്ടേര (അഹമ്മദാബാദ്)

• റോയിട്ടേഴ്‌സിന്റെ 2016ലെ മോസ്റ്റ് അക്യൂറേറ്റ് ഫോർകാസ്റ്റർ അവാർഡ് നേടിയ ഇന്ത്യയിലെ ബാങ്ക് - യെസ് ബാങ്ക്

• തുടർച്ചയായി 27 മണിക്കൂർ 20 മിനിറ്റ് 50 സെക്കന്റ് പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച മലയാളി - മുരളി നാരായണൻ (ഇംഗ്ലണ്ടിലെ കാതറിൻ ബ്രൂക്‌സ് 2012 ൽ നേടിയ 25 മണിക്കൂർ 48 മിനിറ്റിന്റെ റെക്കോർഡാണ് മറികടന്നത്)

• പ്രസിഡന്റിന് കൂടുതൽ അധികാരം നൽകുന്ന പുതിയ ഭരണഘടനക്ക് അടുത്തിടെ പാർലമെന്റ് അംഗീകാരം നൽകിയ രാജ്യം - തുർക്കി

•  ഏഷ്യ പസഫിക് ബ്രോഡ്‌കാസ്റ്റിംഗ്‌ യൂണിയന്റെ (ABU) ആദ്യ അന്താരാഷ്ട്ര ടെലിവിഷൻ ഡാൻസ് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം - ഹൈദരാബാദ്

• 2014 ൽ  239 യാത്രക്കാരുമായി കാണാതായ MH370 എന്ന വിമാനത്തിന്റെ തിരച്ചിൽ അവസാനിപ്പിച്ചതായി അടുത്തിടെ പ്രഖ്യാപിച്ച രാജ്യം - മലേഷ്യ

• ഇന്ത്യയിൽ ഏകീകൃത ചരക്കുസേവന നികുതി (GST) പ്രാബല്യത്തിൽ വരുന്ന തീയതി - 2017 ജൂലൈ 1 (2017 ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്)

• ഐ.ഐ.ടികളിൽ പെൺകുട്ടികൾക്ക് 20% സീറ്റുകൾ സംവരണം ചെയ്യാൻ ശുപാർശ ചെയ്ത കമ്മിറ്റി - പ്രൊഫ. തിമോത്തി ഗോൺസാൽവെസ് കമ്മിറ്റി

• പ്രത്യേക സാമ്പത്തിക മേഖലകളിലെ (SEZ) ഇടപാടുകൾ ഡിജിറ്റലാക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ - SEZ India

• കേരള പ്രിൻസിപ്പിൽ അക്കൗണ്ടന്റ് ജനറലായി നിയമിതനായത് - ആർ. പ്രേമൻ ദിനരാജ്

• സാമ്പത്തിക നഷ്ടത്തെത്തുടർന്ന് അടച്ചുപൂട്ടാൻ തീരുമാനിച്ച, 146 വർഷം പഴക്കമുള്ള പ്രസിദ്ധ അമേരിക്കൻ സർക്കസ് കമ്പനി - Ringling Brothers

• പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി - Saksham 2017

• മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള 2017-ലെ ഫിലിംഫെയർ അവാർഡിന് അർഹയായ മലയാളി - അന്ന ഐപ് (ചിത്രം - നീർജ)

G K

1 മദർ തെരേസയുടെ അവസാന വാക്ക് ?
ഞാൻ സ്വപ്നം കാണുകയാണ്
2 സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ?
കോഴിക്കോട്
3 ഡോൾഫിൻ പോയിന്റ് ?
കോഴിക്കോട്
4 ഡോൾഫിൻ നോസ് ?
 വിശാഖപട്ടണം
5 ആദ്ത്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ?
ദേവിക റാണി റോറിച്
6 മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ?
അടൂർ ഗോപാലകൃഷ്ണൻ*
അടൂർ ഗോപാലകൃഷ്ണന്
7 ഫാൽക്കെ കിട്ടിയ വർഷം ?
2004
8 അന്താരാഷ്ട്ര നെല്ല് വർഷം ?
2004
9 കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല ?
പാലക്കാട്
10 പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം ?
പറമ്പിക്കുളം
11 ഇന്ത്യയിലെ എത്രമത്തെയാണ് പറമ്പിക്കുളം ?
38
12 കടുവയുടെ ക്രോമോസോം സംഖ്യാ ?
38
13 ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം ?
ബംഗ്ലാദേശ്
14 ബഗ്ലാദേശില്നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ?
മുഹമ്മദ് യൂനിസ്
15 മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം ?
എക്കണോമിക്സ്
16 എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ?
അമർത്യസെൻ
17 അമർത്യസെനിന് അമർത്യ എന്ന പേര് നൽകിയത് ആര് ?
ടാഗോർ
18 ടാഗോറിന്റെ ഒരു കൃതി ?
പോസ്റ്റ് ഓഫീസ്
19 ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് ?
കൊൽക്കത്ത
20 കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ?
ആലപ്പുഴ
21 കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല ?
ആലപ്പുഴ
21 മന്ത് പരത്തുന്ന കൊതുക് ?
ക്യൂലക്സ്
22 ദേശിയ കൊതുകു ദിനം ?
ആഗസ്റ്റ് 20
23 ആഗസ്റ്റ് 21 ?
ദേശിയ സംസ്‌കൃത ദിനം
24 സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ?
ഉത്തരാഖണ്ഡ്
25 ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ ?
ഉത്തരാഖണ്ഡ്

Popular Posts

Recent Posts

Categories

Unordered List

Text Widget

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts