Kerala PSC Referal

Friday, 21 August 2020

🔢PSC MATHS


  ──────────
1).33 1/3 ന്റെ 66% എത്ര?

33 1/3 = 100/3.
= 100/3 x 66/100
= 66/3
= 22.

2).8 പേരുടെ ശരാശരി വയസ്സ് 10. ഒരാളുടെ മാത്രം വയസ്സ് 17. മറ്റുള്ള 7 പേരുടെ ശരാശരി വയസെത്ര?

8 പേരുടെ വയസ്സ് =8x10 = 80.
ഒരാളുടെ വയസ്സ് = 17. 
മറ്റ് ഏഴ് പേരുടെ ആകെ വയസ്സ് =80-17 = 63.
7 പേരുടെ ശരാശരി വയസ്സ് = 63/7 = 9.

3).1/5 ന്റെ 1/5% എത്ര?

ആദ്യം 1/5% കാണുക: 1/5÷100 
= 1/5x1/100 = 1/500.
1/5 ന്റെ 1/5% = 1/5x1/500 = 1/2500.

4). 1/10+1/15 =?
=15+10/10x15
= 25/150
= 1/6.

5). 1 1/2 ഉം അതിന്റെ വ്യുൽക്രമവും തമ്മിലുള്ള വ്യത്യാസം എന്ത്?

1 1/2 = 3/2. ഇതിന്റെ വ്യുൽക്രമം = 2/3.
3/2-2/3 = 9-4/6
= 5/6.

6). ഒരു സമാന്തര ശ്രേണിയിലെ 25 പദങ്ങളുടെ തുക 350 ആയാൽ 13th പദം എത്ര?

=ഈ മോഡൽ കണക്കിൽ പദങ്ങളുടെ എണ്ണം ഒറ്റസംഖ്യയായാൽ (25) എളുപ്പം ഉത്തരത്തിലെത്താം;
= 350/25 = 14 ആണ് Answer.
.........

പൊതുവിജ്ഞാനം

🔘ദേശീയ പതാക അംഗീകരിച്ചത്-1947 July 22

🔘പതാക നയം നിലവിൽ - 2002 January 26

🔘ദേശീയ ഗാനം അംഗീകരിച്ചത് - 1950 January 24

🔘 ദേശീയ ഗീതം അംഗീകരിച്ചത്-1950 January 24

🔘ഇന്ത്യൻ രൂപയുടെ ചിഹ്നം- 2010 July 15

🔘RBI രൂപീകരണം- 1935 april 1

🔘RBI ദേശസാൽക്കരണം 1949 January 1

🔘 SBI രൂപീകരണം 1955 July 1

🔘മലയാളഭാഷയ്ക്ക് ക്ലാസിക്കൽ പദവി- 2013 may 23

🔘ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചത് 1946 march 24

🔘കുടുംബശ്രീ -1998 may 17

🔘നോട്ടു നിരോധനം- 2016 Nov 8

🔘നീതി ആയോഗ്- 2015 January 1

🔘 ഡിജിറ്റൽ ഇന്ത്യ- 2015 July 1

🔘 GST നിലവിൽ വന്നത്- 2017 July 1

🔘ആധാർ നിലവിൽ വന്നത്- 2010 sep 29

🔘സർദാർ സരോവർ ഡാം- 2017 sep 17

🔘മേക്ക് ഇൻ ഇന്ത്യ- 2014 sep 25

🔘മുദ്ര ബാങ്ക്- 2015 April 8

🔘കൊച്ചി മെട്രോ -2017 June 17

🔘ഡൽഹി ബ്രിട്ടീഷ് ഇന്ത്യ തലസ്ഥാനം-1911 Dec 12

പി.എസ്.സി മെമ്മറി കോഡ്സ്




പഞ്ച മഹാസമുദ്രങ്ങൾ


*കോഡ് :- PAISA*

P - പസഫിക് സമുദ്രം (ശാന്ത മഹാസമുദ്രം)

A - അറ്റ്ലാൻറിക് സമുദ്രം

I - ഇന്ത്യൻ സമുദ്രം

S - സതേൺ സമുദ്രം

A - ആർട്ടിക് സമുദ്രം

*പസഫിക് സമുദ്രം*

ഏറ്റവും വലിയ സമുദ്രം പസഫിക് ആണ്. ഏറ്റവും കൂടുതൽ ആഴമുള്ളതും പസഫിക്കിനാണ്. ത്രികോണാകൃതിയിലുള്ള സമുദ്രം ആണിത്. 

*അറ്റ്ലാൻറിക് സമുദ്രം*

ഏറ്റവും കൂടുതൽ വാണിജ്യപ്രാധാന്യമുള്ള സമുദ്രം. ഇംഗ്ലീഷ് അക്ഷരം 'S' ന്റെ ആകൃതിയിലുള്ള സമുദ്രം. ചാളക്കടൽ എന്നും അറിയപ്പെടുന്നു. 

*ഇന്ത്യൻ സമുദ്രം*

ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഉൽഭവിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നാണ്.മൗറീഷ്യസിനെ  ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്തെന്ന് വിളിക്കുന്നു. ഒരു രാജ്യത്തിൻറെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണിത്. 

*സതേൺ സമുദ്രം*

 ദക്ഷിണ സമുദ്രം അഥവാ അൻറാർട്ടിക്ക് സമുദ്രം എന്നറിയപ്പെടുന്നു. 

*ആർട്ടിക് സമുദ്രം*

 ഏറ്റവും ചെറിയ സമുദ്രം. ഇംഗ്ലീഷ് അക്ഷരം 'D' യുടെ  ആകൃതിയിൽ കാണപ്പെടുന്നു.


Popular Posts

Recent Posts

Categories

Unordered List

Text Widget

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts