🌴🌴🌴🌴🌴🌴🌴🌴🌴🌴 കൈരളിയുടെ ചരിത്രരചനക്കും BC 302 മുതലുളള കേരളത്തിന്റെ ഏകദേശ രൂപം മനസ്സിലാക്കാനും ഏറെ സഹായകരമായത് നമ്മുടെ നാട്ടിൽ വന്ന്പോയ സഞ്ചാരികളുടേയും രണ്ട് കേരളീയരുടേയും വിവരണങ്ങളിൽ നിന്നാണ്. ഇവരിലധികപേരും വന്നത് പ്രധാനമായും അന്ന് ലോകത്ത് പ്രശസ്തിയുടെ പരകോടിയിൽ വിരാചിച്ചിരുന്ന മലബാറിലും കൊല്ലത്തുമായിരുന്നു. ആ സഞ്ചാരികളിൽ ലോകം ചുറ്റിസഞ്ചരിച്ച് ഒരോ രാജ്യങ്ങളിലേയും ജനതയുടെ ജീവിതരീതികളും സംസ്കാരങ്ങളും വിശ്വാസാചാരങ്ങളും സൂക്ഷ്മമായി പഠിച്ച് ഗ്രന്ഥമെഴുതിയ ഇബിനു ബതൂത്ത മുതൽ കച്ചവടതാത്പര്യങ്ങൾക്കുവേണ്ടി ഉലകം ചുറ്റിയവർ വരെയുണ്ട്. അവർക്കിടയിൽ മാർക്കോപോളോയേയും ഇബ്നു ബത്തൂത്തയേയും മെഗസ്തനീസിനേയും അൽ ബറൂനിയേയും പോലെ ലോക പ്രശസ്തരായ സഞ്ചാരികളുമുണ്ടായിരുന്നു. നമ്മെ പറ്റി പഠിക്കാനിറങ്ങിയവർ മുതൽ കൊളളയും കൊലപാതകവും തൊഴിലാക്കിയ തെമ്മാടികളും അതിലുൾപ്പെടും. ആ കൊളള സംഘങ്ങൾ അഴിഞ്ഞാടിയ കാലത്ത് ജീവിച്ചിരുന്ന മലയാളക്കരയിലെ രണ്ട് വ്യക്തികളേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാരണം അവർ രണ്ടുപേരുമാണ് കൊളളക്കാരുടെ പരാക്രമങ്ങളെ പറ്റി എഴുതിവെച്ചത്. നമ്മുടെ ചരിത്ര രചനക്ക് വലിയ മുതൽക്കൂട്ടായി ആ രണ്ട് കേരളീയരുടെ രചനകൾ. ഈ സഞ്ചാരികളുടെ പേരുകളും അവർ കേരളത്തിൽ വന്ന വർഷവും ചുവടെ കൊടുത്തിട്ടുണ്ട്. ==================================== 1- മെഗസ്തനീസ്. BC 302ൽ ( കേരളത്തെ കുറിച്ചുളള ആദ്യ സൂചന നൽകുന്നത് ഇദ്ദേഹമാണ് ). 2- പെരിപ്ലസിന്റെ കർത്താവ്. AD ഒന്നാം നൂറ്റാണ്ട് ( കേരളത്തെ പറ്റി ആദ്യമായി സവിസ്താരം പ്രതിപാദിച്ചിട്ടുളളത് ഈ ഗ്രന്ഥത്തിലാണ് ). 3- പ്ലിനി. AD 79ന് മുന്നെ ( ഒന്നാം നൂറ്റാണ്ട് ). 4- ടോളമി. ജീവിതകാലം AD 95നും 162നും ഇടക്ക്. 5- ഫാഹിയാൻ. AD 399 6- കസ്മോസ്. AD 550 7- ഹ്യൂയാൻ സാങ്. ജനനം AD 603ൽ 8- ഇ-റ്റ്‌സിങ്. AD 671ൽ 9- സുലൈമാൻ. AD 851ന് മുമ്പ് ( 9ആം നൂറ്റാണ്ട് ). 10- ഇബ്ൻ ഖുർദാദ് ബെ. AD 844ന് മുമ്പ് ( 9ആം നൂറ്റാണ്ട് ). 11- അബൂ സൈദ്. AD 916ന് മുമ്പ് ( 10ആം നൂറ്റാണ്ട് ). 12- അൽ മസ്‌ഊദി. AD 956ന് മുമ്പ് ( 10ആം നൂറ്റാണ്ട് ). 13- അൽ ബറൂനി. AD 1001. 14- അൽ ഇദ്‌രീസി. AD 1150. 15- റബ്ബി ബെന്യാമിൻ. AD 1167 ( ഇദ്ദേഹം യഹൂദ പുരോഹിതനായിരുന്നു ). 16- ചൗ-ജൂ-ക്വ. AD 1178. 17- ജോൺ ഓഫ് മോൻറി കോർവിനൊ. AD 1292 , 93. 18- മാർക്കോ പോളൊ. AD 1200കളിൽ ( 13ആം നൂറ്റാണ്ട് ). 19- അബുൽ ഫിദ. AD 1300കൾ ( AD 1331ൽ മരണപ്പെട്ടു ). 20- ഒഡൊറിക്. AD 1322ൽ. 21- ജോർഡാനുസ്. AD 1321ൽ. 22- ഇബിൻ ബത്തൂത്ത. AD 1342ൽ. ( കേരളത്തെയെന്നല്ല ഇന്ത്യെ പറ്റി തന്നെ ഇത്ര ആധികാരികമായി രേഖപ്പെടുത്തിയ സഞ്ചാരികൾ വേറെയില്ല ). 23- ജോൺ ഡി മാറിഗ്‌നൊല്ലി. AD 1347. 24- നിക്കോളോ കോണ്ടി. AD 1420നു ശേഷം. 25- വാങ്-താ-യൂൻ. AD 1330. 26- മഹ്വാൻ. AD 1400കൾ ( 15ആം നൂറ്റാണ്ട് ). 27- ഫെയ്സീൻ. AD 1436. 28- അബ്ദുൽ റസാഖ്. AD 1442. 29- പീറോ ഡി കോവിൽ ഹോ. AD 1487. 30- വാസ്കോ ഡ ഗാമ. AD 1498 ( മനുഷ്യരക്തം ഊറ്റിക്കുടിക്കുന്ന പിശാച് , മലബാറിലേക്കുളള വഴി നീളെയും ആഫ്രിക്കൻ മുനമ്പിൽ നിന്ന് തുടങ്ങി അയാളും സംഘവും അക്രമം അഴിച്ച് വിട്ടു. മലബാറിൽ ഹിന്ദുക്കൾ, മുസ്‌ലിംകൾ, സുറിയാനി ക്രൈസ്തവർ എന്നിവര്‍ക്ക് നേരേ വിവരണാതീതമായ അക്രമങ്ങൾ അഴിച്ച് വിട്ടു ). 31- കബ്രാൾ. AD 1500 ( ക്രൂരതയിൽ ഗാമയോട് മത്സരിച്ച വ്യക്തി ). 32- അൽ ബുക്കർക്ക്. AD 1503 ( പോർച്ചുഗീസ് വൈസ്രോയിയായിരുന്നു അൽഫോൺസോ അൽബുക്കർക്ക്. ക്രൂരതയുടെ പര്യായം ). 33- ബാർബോസ. AD 1500. 34- ലുഡോവിക്കോ ഡി വർത്തേമ. AD 1503. 35- അഫ്നാസി നികിതിൻ. AD 1468. 36- സ്റ്റെഫാനൊ. AD 1496. 37- ശൈഖ് സൈനുദ്ദീൻ. AD 1583ൽ മരണം. ( കേരളീയനായ ഇദ്ദേഹം ഒരുസഞ്ചാരിയല്ലെങ്കിലും കേരളാചരിത്രത്തിന് നിസ്തുല സംഭാവനകളർപ്പിച്ചയാളാണ്. ആധികാരികമായ ആദ്യത്തെ കേരളാ ചരിത്രമായ തുഹ്‌ഫത്തുൽ മുജാഹിദീൻ എഴുതിയത് ഇദ്ദേഹമാണ് ). 38- ഖാദി മുഹമ്മദ്. AD 1616ൽ മരണപ്പെട്ടു. ( കേരളീയൻ. കേരളാ ചരിത്ര രചനക്ക് വലിയ സംഭാവനകൾ നൽകിയ ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ് ഫതഹുൽ മുബീൻ , സാമൂതിരിക്ക് വേണ്ടി ഒരു സമരാഹ്വാനം എന്നിവ ). 39- സീസർ ഫെഡറിക്. AD 1568. 40- ഫെറിയ വൈ സൂസ. ( പോർച്ചുഗീസുകാരൻ, കേരളത്തിൽ പോർച്ചുഗീസുകാർ നടത്തിയ നിർബന്ധ മതപരിവർത്തനങ്ങളെ പറ്റിയും AD 1544ലും AD 1549ലും വിവിധ ക്ഷേത്രങ്ങൾ കൊളളയടിച്ച് ലഭിച്ച സ്വർണ്ണമടക്കമുളള സമ്പത്തിനെ പറ്റിയും അന്നത്തെ ഹിന്ദുക്കളുടെ സമ്പ്രദായങ്ങളെ കുറിച്ചും ഇദ്ദേഹം വിവരിച്ചിട്ടുണ്ട് ). 41- മാസ്റ്റർ റാൽഫ് ഫിച്ച്. AD 1590. ( കേരളത്തിലെത്തിയ ഇംഗ്ലണ്ടിൽ നിന്നുളള ആദ്യ സഞ്ചാരി ഇദ്ദേഹമാണെന്ന് കണക്കാക്കപ്പെടുന്നു ). 42- ലിൻ ഷോട്ടൻ. AD 1584,85. 43- പീട്രോ ഡെല്ലാ വെല്ലി. AD 1624. 44- പിറാർഡ് ഡി ലാവൽ. AD 1608. 45- ഡി പൈവ. AD 1685. 46- ഡോ. ജോൺ ഫ്രയർ. AD 1673. 47- ന്യൂഹോഫ്. AD 1653. 48- ടാവണിയർ. AD 1642. 49- ബർത്തലോമ്യൊ. AD 1777. 50- കാൻറർ വിഷർ. AD 1717. 51- ഹാമിൽട്ടൻ. AD 1688. 52- ജെയിംസ് ഫോർബസ്. AD 1772. 53- ബുക്കാനൻ. AD 1800. 54- ജോർജ്ജ് വുഡ്കോക്ക്. AD 1962.
Friday, 11 November 2016
November 11, 2016