എല്‍ഡി ക്ലര്‍ക്ക് അടക്കമുള്ള PSC പരീക്ഷകള്‍ക്ക് മുംബൈ നഗരവുമായി ബന്ധപ്പെട്ട് വരാവുന്ന ചോദ്യങ്ങള്‍
1. എത്ര ദ്വീപുകള്‍ ചേര്‍ന്നതാണ് മുംബൈ? അവ ഏതെല്ലാം?
ഏഴ്. ബോംബെ ദ്വീപ്, പരേല്‍, മസഗാവൊണ്‍, മാഹിം, കൊളാബാ, വര്‍ളി, ഓള്‍ഡ് വുമെന്‍സ് ഐലന്‍ഡ് (ലിറ്റില്‍ കൊളാബാ)
2. രാജ്യത്തെ ഏറ്റവും സമ്ബന്നമായ നഗരം
മുംബൈ
3. ഇന്ത്യയില്‍ ഏറ്റവുമധികം കോടീശ്വരന്മാര്‍ വസിക്കുന്ന നഗരം
മുംബൈ
4.
മുംബൈ ദ്വീപ് ഏതു കടലിലാണ് സ്ഥിതിചെയ്യുന്നത്
അറബിക്കടല്‍
5. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്ബനി 1687-ല്‍ സൂറത്തില്‍ നിന്നും കമ്ബനിയുടെ ആസ്ഥാനം എവിടേക്കാണ് മാറ്റിയത്
ബോംബെ
6. റോയല്‍ ഇന്ത്യന്‍ നാവികകലാപം അഥവാ ബോംബെ കലാപം എന്നാണ് പൊട്ടിപ്പുറപ്പെട്ടത്
1946 ഫിബ്രവരി 18
7. ബോംബെയിലെ ഗുജറാത്തി ഭാഷ സംസാരിക്കുന്ന ഭാഗം അടര്‍ത്തിമാറ്റി 1960, മെയ് 1-ന് ഏതു സംസ്ഥാനമാണ് രൂപവത്കരിക്കപ്പെട്ടത്
ഗുജറാത്ത്
8. സംയുക്ത മഹാരാഷ്ട്രാ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകം
ഹുത്തത്ത്മാ ചൗക്ക്
9. ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രമാണിച്ച് 1911-ല്‍ പണി തുടങ്ങി 1924-ല്‍ പണി പൂര്‍ത്തീകരിച്ച സ്മാരകം
ഗേറ്റ് വേ ഓഫ് ഇന്ത്യ
10. ബോംബെയുടെ പേര് മുംബൈ എന്നാക്കിയത് ഏത് വര്‍ഷം
1995
11. ബോംബെയുടെ പേര് മുംബൈ എന്ന് മാറ്റുന്നതിനു പിന്നില്‍ ശക്തമായി പ്രവര്‍ത്തിച്ച രാഷ്ട്രീയ പാര്‍ട്ടി
ശിവസേന
12 മറാത്താവാദത്തിന് ഊന്നല്‍ നല്‍കി മഹാരാഷ്ട്രയില്‍ ശക്തിയാര്‍ജിച്ച രാഷ്ട്രീയ പാര്‍ട്ടി
ശിവസേന
മത്സര പരീക്ഷകളിലെ റിയോ ഒളിമ്ബിക്സ്
13. 1966-ല്‍ ശിവസേന സ്ഥാപിച്ചതാര്
ബാല്‍ താക്കറെ
14. ശിവസേനയുടെ മുഖപ്രത്രം
സാമ്ന
15. 18-ാം നൂറ്റാണ്ടില്‍ ബോംബെയെ പുനര്‍വിന്യസിച്ച് വന്‍നഗരമാക്കി മാറ്റിയ പദ്ധതി
ഹോണ്‍ബേ വെല്ലാര്‍ഡ് പദ്ധതി
16. 1853-ല്‍ ഇന്ത്യയിലെ ആദ്യ തീവണ്ടി സര്‍വീസ് എവിടെ നിന്നും എവിടെ വരെയായിരുന്നു
ബോംബെ-താനെ
17. 1960-ല്‍ സംയുക്ത മഹാരാഷ്ട്ര പ്രക്ഷോഭത്തെത്തുടര്‍ന്ന് ബോംബെ തലസ്ഥാനമായി ഏതു സംസ്ഥാനമാണ് നിലവില്‍ വന്നത്
മഹാരാഷ്ട്ര
18. 1885 ഡിസംബര്‍ 2 മുതല്‍ 31 വരെ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനവേദി
ബോംബെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്കൃത കോളജ്
19. ഇന്ത്യയുടെ സാമ്ബത്തിക തലസ്ഥാനം, വിനോദതലസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്നത്
മുംബൈ
20. ബോളിവുഡ് സിനിമയുടെ ഈറ്റില്ലം
മുംബൈ
21. ഏതെല്ലാം പ്രമുഖ സാമ്ബത്തികസ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളാണ് മുംബൈയില്‍ ഉള്ളത്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ഭാഭാ അറ്റോ
മിക് റിസര്‍ച്ച് സെന്റര്‍, എന്‍.പി.സി. എല്‍. തുടങ്ങിയവ
22. ഔദ്യോഗിക ഭാഷകള്‍
മറാത്തി, കൊങ്കണി
23. സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പഴയ പേര്
ബോറിവിലി നാഷണല്‍ പാര്‍ക്ക്
24. സഞ്ജയ് ഗാന്ധി പാര്‍ക്കില്‍ ബുദ്ധശില്പങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന പുരാതനഗുഹകള്‍
കാന്‍ഹേരി ഗുഹകള്‍
25. മുംബൈയുടെ തീരപ്രദേശം ഏതു പേരില്‍ അറിയപ്പെടുന്നു
കൊങ്കണ്‍
26. മുംബൈ ഏതു നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്
ഉല്ലാസ് നദി
27. മുംബൈ മെട്രോപൊളിറ്റന്‍, താനെ നഗരം എന്നിവ ഏതു ദ്വീപിലാണ് സ്ഥിതിചെയ്യുന്നത്.
സാല്‍സെറ്റെ ദ്വീപ്
28. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി. ടാറ്റാ ഗ്രൂപ്പ്, ഗോദ്റെജ്, റിലയന്‍സ് എന്നീ കമ്ബനികളുടെ ആസ്ഥാനം
മുംബൈ
29. മുംബൈയിലെ പ്രമുഖ ഐ.ടി. മേഖലകള്‍
സാന്താക്രൂസ് ഇലക്‌ട്രോണിക് എക്സ്പോര്‍ട്ട് പ്രോസസിങ് സോണ്‍, ഇന്റര്‍നാഷണല്‍ ഇന്‍ഫോപാര്‍ക്ക്
30. മഹാരാഷ്ട്ര കൂടാതെ മുംബൈ ഹൈക്കോടതിയുടെ അധികാരപരിധിയിലുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഏതെല്ലാം
ഗോവ, ദാമന്‍ ദിയു, ദാദ്രാ നാഗര്‍ ഹവേലി
31. 1992, 1993-കളിലായി നടന്ന ബോംബെ കലാപത്തെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്‍ അധ്യക്ഷന്‍
ജസ്റ്റിസ് ശ്രീകൃഷ്ണ
32. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖം
ജവാഹര്‍ലാല്‍ നെഹ്റു പോര്‍ട്ട്
33. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്
മുംബൈ
34. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂര്‍വനാമം
സഹര്‍ അന്താരാഷ്ട്ര വിമാനത്താവളം
35. ഇന്ത്യയുടെ പ്രഥമ വിമാനത്താവളം
ജുഹു വിമാനത്താവളം
36. 1932-ല്‍ ജെ.ആര്‍.ഡി. ടാറ്റാ ഇന്ത്യയുടെ പ്രഥമ വിമാനസര്‍വീസിന് തുടക്കമിട്ടതെവിടെയാണ്
ജുഹു വിമാനത്താവളം (മുംബൈ)
37. മുംബൈയില്‍ നിന്നും യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളില്‍ ഇടം പിടിച്ച രണ്ട് സ്ഥലങ്ങള്‍
ഛത്രപതി ശിവാജി ടെര്‍മിനസ്, എലഫെന്റാ കേവ്സ്
38. സെന്‍ട്രല്‍ റെയില്‍വേയുടെ ആസ്ഥാനമായ ഛത്രപതി ശിവാജി ടെര്‍മിനസ് മുന്‍പ് അറിയപ്പെട്ടിരുന്നത്
വിക്ടോറിയ ടെര്‍മിനസ്
39. ഏതു രാജ്ഞിയുടെ ഭരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ബോറി ബന്ദറില്‍ വിക്ടോറിയ ടെര്‍മിനസ് പണികഴിപ്പിച്ചത്
വിക്ടോറിയ രാജ്ഞി
40. ലോകത്ത് ഏറ്റവുമധികം പാഴ്സി സമൂഹം അധിവസിക്കുന്നതെവിടെയാണ്
മുംബൈ
41. 2016-ലെ കേന്ദ്ര ശബ്ദമലീനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ശബ്ദമലിനീകരണം നേരിടുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്
മുംബൈ
42. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്വദേശം
മുംബൈ
43. മുംബൈയിലെ പ്രധാന ഉത്സവം
ഗണേഷ് ചതുര്‍ഥി
44. മുംബൈയിലെ ഏറ്റവും പ്രധാന വ്യവസായം
തുണിവ്യവസായം
45. വിതരണശൃംഖലയിലെ അത്ഭുതമായി ലോകം വിശേഷിപ്പിച്ച ഡബ്ബാവാലകള്‍ ഏതു നഗരത്തിന്റെ സവിശേഷതയാണ്
മുംബൈ
46. ഡബ്ബാവാലകളുടെ പശ്ചാത്തലത്തില്‍ ഋതേഷ് മിശ്ര സംവിധാനം ചെയ്ത് അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ബോളിവുഡ് ചിത്രം
ലഞ്ച്ബോക്സ്
47. 1981-ല്‍ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവലിലൂടെ ബുക്കര്‍പ്രൈസ് നേടിയ മുംബൈ സ്വദേശി
സല്‍മാന്‍ റുഷ്ദി
48. ജംഗിള്‍ബുക്കിന്റെ എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ജന്മദേശം
മുംബൈ
49. 2008 നവംബറില്‍ ലഷ്കര്‍-ഇ-തൊയ്ബയുടെ നേതൃത്വത്തില്‍ നടന്ന മുംബൈ ആക്രമണത്തില്‍ ഇന്ത്യന്‍ സേന ജീവനോടെ പിടികൂടിയ പാക് ഭീകരന്‍
അജ്മല്‍ കസബ്
50. 2008-ലെ മുംബൈ ആക്രമണത്തില്‍ കേടുപാട് സംഭവിച്ച ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ പഞ്ചനക്ഷത്രഹോട്ടല്‍
താജ് മഹല്‍ പാലസ് ഹോട്ടല്‍
51. ബാന്ദ്രാ-വര്‍ളി സീ ലിങ്ക് ഔദ്യോഗികമായി അറിയപ്പെടുന്ന പേര്
രാജീവ് ഗാന്ധി സീ ലിങ്ക്
52. മുംബൈയിലൂടെ ഒഴുകുന്ന ഏറ്റവും മലിനീകരണഭീഷണി നേരിടുന്ന മിത്തി നദിയുടെ മറ്റൊരു പേര്
മാഹിം നദി
53. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ സ്റ്റോക്ക് എക്സ്ചേഞ്ച്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
54. ജവാഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിന്റെ മറ്റൊരു പേര്
നാവാ ഷേവാ പോര്‍ട്ട്
55. 2011-ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയത് മുംബൈയിലെ ഏത് സ്റ്റേഡിയത്തിലായിരുന്നു
വാങ്കഡെ സ്റ്റേഡിയം
56. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ ക്രിക്കറ്റ് കരിയറിലെ അവസാന മാച്ച് കളിച്ച സ്റ്റേഡിയം
വാങ്കഡെ സ്റ്റേഡിയം
57. സൗത്ത് മുംബൈയില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ സ്വകാര്യവസതി
ആന്റിലിയ
58. ആന്റിലിയ പണി കഴിപ്പിച്ചത് ആരാണ്
മുകേഷ് അംബാനി
59. 1901-ല്‍ മുംബൈ സ്വദേശിയായ ആരാണ് ഒരു കാര്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യാക്കാരന്‍ എന്ന നേട്ടത്തിനുടമയായത്
ജാംഷഡ്ജി നുസര്‍വാന്‍ജി ടാറ്റ
60. മുംബൈയിലെ പ്രമുഖ സാമ്ബത്തികസ്ഥാപനസമുച്ചയം
ബാന്ദ്രാ -കുര്‍ള കോംപ്ലക്സ്
61. മുംബൈയില്‍ സ്ഥിതിചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരി
ധാരാവി
62. ധാരാവിയുടെ പശ്ചാത്തലത്തില്‍ ഡാനി ബോയെല്‍ സംവിധാനം ചെയ്ത് എട്ട് അക്കാദമി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം
സ്ലംഡോഗ് മില്ല്യനയര്‍
63. ബ്രിട്ടീഷ് ഭരണകാലത്താണ് ധാരാവി ചേരി സ്ഥാപിതമായത്. ഏതു വര്‍ഷമായിരുന്നു അത്?
1882
64. 1988-ല്‍ റിലീസായ സലാംബോംബെ എന്ന ചിത്രത്തിന്റെ സംവിധായിക ആരാണ്
മീരാ നായര്‍
65. 1995-ല്‍ ഇറങ്ങിയ ബോംബെ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ആര്?
മണിരത്നം