*ചരിത്രം രചിച്ച ഓപ്പറേഷൻസ്*
🔹 *1948* ൽ *ഹൈദരാബാദിനെ* ഇന്ത്യയുടെ ഭാഗമാക്കിമാറ്റുവാൻ ഇന്ത്യൻ സൈന്യം നടത്തിയ നീക്കമാണ് *ഹൈദ്രാബാദ് ആക്ഷൻ* അഥവാ *ഓപ്പറേഷൻ പോളോ*
🔹 *1961*ൽ ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ പുറത്താക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കമാണ് *ഓപ്പറേഷൻ വിജയ്*
🔹 *സിയാച്ചിൻ ഗ്ലേസിയർ* നിയന്ത്രണത്തിലാക്കാനായി *1984* ൽ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടിയാണ് *ഓപ്പറേഷൻ മേഘദൂത്*. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിലെ ആദ്യ സൈനിക നീക്കമായിരുന്നു ഇത്
🔹 *1984* ൽ പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടിയാണ് *ഓപ്പറേഷൻ ബ്ലൂസ്റ്റാർ*
🔹 *LTTE* തീവ്രവാദികളിൽ നിന്നും ജാഫ്‌ന നഗരം വീണ്ടെടുക്കുന്നതിനായി ഇന്ത്യൻ സേന ശ്രീലങ്കയിൽ നടത്തിയ സൈനിക നീക്കത്തിന്റെ രഹസ്യ നാമമാണ് *ഓപ്പറേഷൻ പവൻ*
🔹 *1998* ൽ രാജസ്ഥാനിലെ പൊഖ്‌റാനിൽ ഇന്ത്യ നടത്തിയ രണ്ടാമത്തെ ആണവ പരീക്ഷണമാണ് *ഓപ്പറേഷൻ ശക്തി* അഥവാ *പൊഖ്‌റാൻ-2*